|    Aug 14 Tue, 2018 1:53 pm
FLASH NEWS
Home   >  Sports  >  Football  >  

കാല്‍ തുടയ്ക്ക് പരിക്ക്; പോഗ്ബയ്ക്ക് രണ്ടാഴ്ച വിശ്രമം

Published : 13th September 2017 | Posted By: ev sports

ലണ്ടന്‍: പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയ്ക്ക് രണ്ടാഴ്ച്ചത്തെ വിശ്രമം അനുവദിച്ചു. കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം അനുവദിച്ചതായി യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ മാധ്യമങ്ങളോട് പറഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ ബേസലിനെതിരായ മല്‍സരത്തിനിടെയാണ് പോഗ്ബയ്ക്ക് പരിക്കേറ്റത്. മല്‍സരത്തില്‍ ആദ്യ 18 മിനിറ്റ് കളിച്ച ശേഷം പരിക്കിനെത്തുടര്‍ന്ന് പോഗ്ബ കളം വിട്ടിരുന്നു. സൂപ്പര്‍ താരം സ്ലദാന്‍ ഇബ്രാഹിമോവിചിന്റെ പരിക്കിന് പിന്നാലെ പോഗ്ബയും പരിക്കിന്റെ പിടിയിലായത് യുനൈറ്റഡിന് തലവേദനയാവുമെന്നുറപ്പാണ്. നിലവിലെ പ്രീമിയര്‍ ലീഗ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് യുനൈറ്റഡ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss