|    Dec 11 Tue, 2018 7:07 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കാല്‍ കോടി രൂപ തട്ടിയ യുവതിക്കും യുവാവിനുമെതിരെ ഉടമ നിയമ നടപടിക്ക്

Published : 6th December 2018 | Posted By: ke

ദുബയ്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കാല്‍ കോടി രൂപക്ക് തുല്യമായ 12985 ദിര്‍ഹം തട്ടിയെടുത്ത മലയാളി യുവാവിനും യുവതിക്കുമെതിരെ ഉടമയായ മലയാളി നിയമ നടപടി സ്വീകരിക്കുന്നു. ദനാത് മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം പള്ളിക്കല്‍ കോക്കോട്‌കോണം സ്വദേശി ഇര്‍ഷാദ് റഷീദിനെതിരെയും എറണാംകുളം ചേറായ് സ്വദേശിനി ചിഞ്ചു ഷിനുരാജിനെതിരെയുമാണ് ഉടമ ഷാസാഹിബ് ശംസുദ്ദീന്‍ നിയമ നടപടിയുമായി നീങ്ങുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്ന് ഉടമ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൂടാതെ സ്ഥാപനത്തിന്റെ സീലും മറ്റു ദുരുപയോഗം ചെയ്ത് മറ്റൊരു യാത്ര രേഖയുണ്ടാക്കിയാണ് ഇര്‍ഷാദ് നാട് വിട്ടത്. ദുബയ് മുറഖബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷം ദുബയ് ഇന്ത്യന്‍ പോലീസ് കോണ്‍സുലേറ്റ് വഴി കേരള പോലീസ് മേധാവിക്കും എറണാംകുളം, തിരുവനന്തപുരം പോലീസ് ജില്ലാ മേധാവികള്‍ക്കും പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss