|    Nov 24 Fri, 2017 9:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കാല്‍പ്പന്തിന്റെ മൊസാര്‍ട്ട്; പിര്‍ലോ ബൂട്ടഴിച്ചു

Published : 8th November 2017 | Posted By: fsq

 

മിലാന്‍: പ്രതിരോധനിരയില്‍ കാല്‍പ്പന്തിന്റെ കളിയഴക് തീര്‍ത്ത ഇറ്റാലിയന്‍ മുന്‍ ഡിഫന്റര്‍ ആന്ദ്രെ പിര്‍ലോ വിരമിച്ചു.  25 വര്‍ഷം നീണ്ട ഫുട്്‌ബോള്‍ ജീവിതത്തിനാണ് ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയത്. 38 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പിര്‍ലോ വിരമിക്കല്‍ പ്രഖ്യാപിച്ചത്.  ബ്രിസിയ ക്ലബ്ബിലാണ് പിര്‍ലോയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഇറ്റലിയിലെ മുന്‍ നിര ക്ലബ്ബുകളായ എ സി മിലാന്‍, യുവെന്റസ് നിരകളില്‍ തിളങ്ങി. രണ്ട് വര്‍ഷം മുമ്പാണ് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയിലെത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിക്കായി അവസാന മത്സരം കളിച്ചു കൊണ്ടാണ്  പിര്‍ലോ ബൂട്ടഴിച്ചത്. ഇറ്റലിക്ക് വേണ്ടി 116 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പിര്‍ലോ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇതിനിടെ ഈസീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാഗമാവാനും പിര്‍ലോയ്്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തുക സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തീരുമാനമാവാതെ വന്നതോടെയാണ് പിര്‍ലോ ഇന്ത്യയില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക