|    Jan 17 Tue, 2017 2:41 pm
FLASH NEWS

കാല്‍പന്തുകളിയുടെ അടവുകള്‍ പഠിക്കാന്‍ കാസര്‍കോട്ടുനിന്ന് യുവാക്കള്‍ മലപ്പുറത്ത്

Published : 13th October 2016 | Posted By: Abbasali tf

നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: കാല്‍പന്തുകളിയുടെ അടവുകള്‍ നേരില്‍ പഠിക്കാന്‍ കാസര്‍കോഡു നിന്നു യുവാക്കള്‍ മലപ്പുറത്തെത്തി. കാസര്‍കോഡ് കുമ്പള അകാദമിയിലെ ഇരുപത് പേരടങ്ങിയ സംഘമാണ് ഫുട്ബാള്‍ പരിശീലനത്തിനായി പെരിന്തല്‍മണ്ണ പട്ടിക്കാട് എത്തിയത്. മലപ്പുറം സുപ്പര്‍ സ്റ്റുഡിയോ ക്ലബ്ബിന്റെ മാനേജര്‍ ബാബു തിരുര്‍ക്കാടിന്റെ നിയന്ത്രണത്തില്‍ പട്ടിക്കാട്ടെത്തിയ സംഘം ഫുട്ബാള്‍ പരിശീലകന്‍ കെ ടി നൗഷാദിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. പട്ടിക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്‌റ്റേഡിയത്തില്‍ പത്ത് ദിവസമാണ് പരിശീലനം. രാവിലെ 6 മുതല്‍ 9 വരെയും വൈകീട്ട് 4 മുതല്‍ 6 വരെയുമാണ് പരിശീലനം. മറ്റു സമയങ്ങള്‍ വിശ്രമവും പഠനവുമാണ്. സംഘത്തിലെ അധികപേരും ഡിഗ്രി വിദ്യാര്‍ഥികളാണ്. പരിശീലനത്തിനായി പട്ടിക്കാട്ടെത്തിയ സംഘം അടുത്ത ഫുട്ബാള്‍ സീസണില്‍ കാസര്‍കോഡ്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി ബൂട്ട് അണിയാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ പരിശീലന ക്യാംപിന്റെ മികവില്‍ മംഗലാപുരം യൂനിവേഴ്‌സിറ്റി ടീമില്‍ ഇടം നേടിയ സഫ്്‌വാന്‍, കബീര്‍, ഷഹമത്ത്, ബാസിത്ത്, മുനാദിര്‍, റഷാദ് എന്നിവര്‍ ഇത്തവണയും പരിശീലന ക്യാംപിലുണ്ട്. ഇവരുടെ നായകത്വത്തിലാണ് ഉള്ളാള്‍ മെരിഡിയന്‍ കോളജ് മംഗലാപുരം ഇന്റര്‍ യുനിവേഴ്‌സിറ്റി ചാംപ്യന്‍പട്ടം നേടിയത്. ഇത്തവണ പരീശീലന ക്യാംപിനു ശേഷം കര്‍ണാടക മംഗലാപുരം, കാസര്‍കോട് എന്നിവിടങ്ങളിലെ അഖിലേന്ത്യാ ടുര്‍ണമെന്റുകളുടെ ഭാഗമാവാനാണ് സംഘത്തിന്റെ പദ്ധതി. സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിലും അഖിലേന്ത്യാ ടുര്‍ണമെന്റിലും വിദേശത്തെ വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടിയും ഗോള്‍വല കാത്ത പട്ടിക്കാട് പാസ്‌ക്ക് ക്ലബ്ബ് അംഗമായ കെ ടി നൗഷാദിന്റെ മേല്‍നോട്ടത്തിലാണ് സംഘം പരിശീലിക്കുന്നത്. ജീവിതം മുഴുവന്‍ കാല്‍പന്ത് കളിക്കായ് നീക്കിവച്ച നൗഷാദ് അഖിലേന്ത്യാ സെവന്‍സ് ടുര്‍ണമെന്റുകളില്‍ കളി നിയന്ത്രിക്കുന്ന ജോലിയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. മലപ്പുറത്തെ ഫുട്ബാള്‍ ആവേശം ആവോളം ആസ്വദിക്കാന്‍ പരിശീലകാലത്തെ പ്രാദേശിക സൗഹ്യദങ്ങള്‍ കൊണ്ട് നേടാറുണ്ടെന്ന് സംഘങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍, സംസ്ഥാന ഫുട്ബാള്‍ അസോസിയേഷന്‍, പ്രാദേശിക ക്ലബ്ബ് അംഗങ്ങള്‍, സ്‌കൂള്‍ ഫുട്‌ബോള്‍ ടീമുകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പട്ടിക്കാട് സ്വദേശിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദ് ക്യാംപിലെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക