|    Jan 18 Wed, 2017 7:28 pm
FLASH NEWS

കാലിലൂടെ ലോറി കയറി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Published : 28th July 2016 | Posted By: SMR

തിരുവല്ല: ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് റോഡില്‍ വീണ ബൈക്ക് യാത്രികന്റെ കാലിലൂടെ ലോറി കയറിയിറങ്ങി. നീരേറ്റുപുറം പരുവമൂട്ടില്‍ തോമസ് വറുഗീസിന്റെ (46) കാലിലൂടെയാണ് ലോറി കയറിയിറങ്ങിയത്. ഗുരുതരമായി പരുക്കേറ്റ തോമസ് വറുഗീസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോമസിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ സൂസന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കില്‍ സഞ്ചരിച്ചയാളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ തിരുവല്ല മാര്‍ക്കറ്റിനു സമീപമുള്ള ഡയറ്റിനു മുന്നിലായിരുന്നു അപകടം. അഗ്‌നിശമന സേനയെത്തിയാണ് റോഡ് ശുചീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക