|    Aug 17 Thu, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാലിമോഷണം ആരോപിച്ച് ദലിത് സ്ത്രീക്ക് മര്‍ദനം

Published : 7th June 2017 | Posted By: fsq

 

മാഹ: കാളകളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 50 കാരിയായ ദലിത് സ്ത്രീക്ക് നേരേ ആക്രമണം. അക്രമികള്‍ സ്ത്രീയെ മര്‍ദിച്ച ശേഷം വസ്ത്രമുരിഞ്ഞ് അപമാനിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ബുല്‍ധാനയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. മോഷണശ്രമം ആരോപിച്ച് സ്ത്രീയെയും മകനെയും വടിയുമായി ആക്രമിക്കുകയായിരുന്നു. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സ്ത്രീക്കെതിരേയും മോഷണശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക