|    Jul 23 Sun, 2017 10:19 pm
FLASH NEWS
Home   >  World   >  

കാലിഫോര്‍ണിയയില്‍ വെടിവയ്പ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

Published : 3rd December 2015 | Posted By: swapna en

california-shooting-
കാലിഫോര്‍ണിയ: ഭിന്നശേഷിക്കാര്‍ അധിവസിക്കുന്ന സ്ഥാപനത്തില്‍ ആയുധധാരികളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടു അക്രമികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് മുന്നു പേര്‍ വെടിവയ്പ്പ് നടത്തിയത്. രണ്ടു പേര്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

17പേര്‍ക്ക് പരിക്കേറ്റു. സെയ്ദ് റിസ് വാന്‍ ഫാറൂഖ്, തഷ്ഫീന്‍ മാലിക് എന്നീ അക്രമികളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ സമയം ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സ്ഥാപനത്തില്‍ ബോംബ് വച്ചതായും റിപ്പോര്‍ട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക