|    Jun 24 Sat, 2017 7:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാലിത്തീറ്റ കുംഭകോണം: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിക്ക് സുപ്രിംകോടതിയുടെ ശാസന

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസ് മനപ്പൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിച്ചതിന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്ക് സുപ്രിംകോടതിയുടെ ശാസന.
മിശ്രക്കെതിരായ അഴിമതിക്കേസ് റദ്ദാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് സിബിഐ സമര്‍പ്പിച്ച ഹരജിയുടെ നടപടി മനപ്പൂര്‍വം വൈകിപ്പിക്കാനാണ് മിശ്ര ശ്രമിച്ചത്.
മിശ്ര കോടതിയെ വഞ്ചിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജെഡിയുവില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ കോണ്‍ഗ്രസ് നേതാവായ മിശ്രയ്‌ക്കെതിരേ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണുള്ളത്. 2013ല്‍, അതില്‍ ഒരു കേസില്‍ മിശ്ര കുറ്റക്കാരനാണെന്ന് വിചാരണ ക്കോടതി കണ്ടെത്തിയിരുന്നു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസ് അഞ്ചു തവണയാണ് മിശ്രയുടെ അപേക്ഷപ്രകാരം നീട്ടിവച്ചത്.
രണ്ടുവര്‍ഷം മുമ്പ് സുപ്രിംകോടതി അയച്ച നോട്ടീസിന് ഇതുവരെ മിശ്ര പ്രതികരണം അറിയിച്ചിട്ടില്ല. കോടതി അവസാനമായി കേസ് നാലാഴ്ചത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക