|    Apr 29 Sat, 2017 12:52 pm

കാലിക്കറ്റ് സവര്‍കലാശാല ഫുട്‌ബോള്‍: ഫാറൂഖ് കോളജ് ജേതാക്കള്‍

Published : 26th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപിച്ച ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഫാറൂഖ് കോളജ് ജേതാക്കളായി. ഫൈനല്‍ മല്‍സരത്തില്‍ ഫാറൂഖ് കോളജ് സെന്റ് ജോസഫ് ദേവഗിരി കോളജിനെ 2-1 ന് പരാജയപ്പെടുത്തി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മല്‍സരത്തില്‍ എന്‍എസ്എസ് കോളജ് 3-0 ന് ഗുരുവായൂരപ്പന്‍ കോളജിനെ തോല്‍പിച്ചു. ഫൈനല്‍ മല്‍സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കെ കെ ഹനീഫ, കേരള സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. സമാപന ചടങ്ങില്‍ പി അബ്്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ ട്രോഫികള്‍ സമ്മാനിച്ചു. ചാംപ്യന്‍ഷിപ്പിലെ എമര്‍ജിങ് പ്ലേയറായി സെന്റ് ജോസഫ് കോളജ് ദേവഗിരിയിലെ ലിയോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സര്‍വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീര്‍ ഹുസൈന്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ എം മുഹമ്മദ് ഷഫീഖ്, ഇന്ത്യന്‍ ടീം കോച്ച് സതീശന്‍ ബാലന്‍, സെലക്ടര്‍മാരായ ഡോ. പി എം സുധീര്‍കുമാര്‍, ഹരിദയാല്‍, പ്രശാന്ത്, സുജിത്ത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ 40 കളിക്കാരെ സര്‍വകലാശാല കോച്ചിങ് ക്യാംപിലേക്ക് തിരഞ്ഞെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day