|    Aug 19 Sun, 2018 9:37 am
FLASH NEWS

കാലിക്കറ്റ് സര്‍വകലാശാലാ ഭരണ കാര്യാലയം കെഎസ്‌യു ഉപരോധിച്ചു

Published : 11th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കായിക വിഭാഗം പുരുഷ ഹോസ്റ്റലിലെ വാര്‍ഡനെ സ്ഥിരപ്പെടുത്തുക, റിസര്‍വേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭക്ഷണം മെസ്സില്‍ നിന്നനുവദിക്കുക, സ്വാശ്രയ കോഴ്‌സുകളിലെ അടിസ്ഥാന സൗകര്യം ഉയര്‍ത്തുക ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂര്‍ ഭരണ കാര്യാലയം ഉപരോധിച്ചു.
കാംപസിലെ കെഎസ്‌യു യൂനിറ്റ് കമ്മിറ്റിയുടെ കീഴില്‍ മുപ്പതോളം വരുന്ന പ്രവര്‍ത്തകരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. 11മണിയോടുകൂടെ സ്റ്റുഡന്റ്‌സ് ട്രാപ്പില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഭരണ കാര്യാലയത്തിലെത്തിയത്. തേഞ്ഞിപ്പലം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ കവാടത്തില്‍ തടഞ്ഞു.
തുടര്‍ന്നാണ് ഉപരോധം ആരംഭിച്ചത്. സമരം കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ പി ലിജിത്ത് അധ്യക്ഷതവഹിച്ചു. സെനറ്റംഗം മുഹ്‌സിന്‍ കാതിയോട്, പി സുദേവ്, ബബിന രാജ്, ആതിര സി സതീഷ്, ബിബിന്‍, പ്രസീദ, രോഹിന്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രോ വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 16 മുതല്‍ കായിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെസ്സ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും സ്വാശ്രയ കോഴ്‌സുകള്‍ നടത്തുന്ന ഡിപാര്‍ട്‌മെന്റുകളില്‍ പിവിസി നേരിട്ട് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഇതിനെത്തുടര്‍ന്ന് മൂന്നുമണിയോടെ പിവിസി പരിസ്ഥിതി പഠന വകുപ്പ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കുകയും അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss