|    Oct 19 Fri, 2018 6:35 pm
FLASH NEWS

കാലിക്കറ്റ് സര്‍വകലാശാല അക്വാറ്റിക് ചാംപ്യന്‍ഷിപ്പ്: കേരള വര്‍മ്മ, വിമല കോളജുകള്‍ ജേതാക്കള്‍

Published : 22nd September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂരില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തില്‍ ശ്രീകേരളവര്‍മ്മ കോളജും വനിതാ വിഭാഗത്തില്‍ വിമല കോളജും ചാംപ്യന്‍മാരായി. വിമല കോളജ് ആതിഥേയത്വം വഹിച്ച കാലിക്കറ്റ് സര്‍വ്വകലാശാല അക്വാട്ടിക് ചാംപ്യന്‍ഷിപ്പിന്റെ സമാപനദിവസമായ ബുധനാഴ്ച 20 ഫൈനല്‍ മല്‍സരങ്ങളാണ് നടന്നത്. ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി മുന്നേറിയ ശ്രീകേരളവര്‍മ്മ കോളജും വിമലകോളജും രണ്ടാം ദിനവും മികവ് ആവര്‍ത്തിച്ചതോടെ എതിരാളികള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. 11 സ്വര്‍ണമടക്കം 96 പോയിന്റ് നേടിയ ആതിഥേയരായ വിമല കോളജിന്റെ തുടര്‍ച്ചയായ 11ാം ചാംപ്യന്‍ഷിപ്പ് നേട്ടമാണിത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നീന്തല്‍കുളത്തില്‍ തങ്ങളെ മറികടക്കാന്‍ ഒരു ദശാബ്ദമായി സര്‍വ്വകലാശാല തലത്തില്‍ മറ്റൊരാള്‍ ഇല്ലെന്ന് അരക്കെട്ടുറപ്പിച്ച വിമലയുടെ തനെന്ന അഞ്ജന മോഹനാണ് പെണ്‍കുട്ടികളിലെ വ്യക്തിഗത ചാംപ്യന്‍. മല്‍സരിച്ച ഏഴ് ഇനങ്ങളിലും സ്വര്‍ണം കരസ്ഥമാക്കിയാണ് അഞ്ജന ഈ നേട്ടം കൈവരിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവില്‍ ചാംപ്യന്‍മാരായ തൃശൂര്‍ സെന്റ് തോമസ് കോളജിനെ മറികടന്നാണ് ശ്രീകേരളവര്‍മ്മ കോളജ് ഓവറോള്‍ ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. 101 പോയിന്റ് നേടിയാണ് കേരളവര്‍മ്മ ചാംപ്യന്‍മാരായത്. പുരുഷ വിഭാഗത്തില്‍ കേരളവര്‍മ്മ കോളജിലെ എ ജെ രോഹിതാണ് വ്യക്തിഗത ചാംപ്യന്‍. ആറ് ഇനങ്ങളില്‍ മല്‍സരിച്ച രോഹിത് ആറിലും സ്വര്‍ണം കരസ്ഥമാക്കിയാണ് വ്യക്തിഗത ജേതാവായത്. ചാംപ്യന്‍ഷിപ്പില്‍ ഓവറോള്‍ പോയിന്റ് പട്ടികയില്‍ വനിതാ വിഭാഗത്തില്‍ 8 സ്വര്‍ണമടക്കം 96 പോയിന്റ് നേടിയ തൃശൂര്‍ സെന്റ് മേരീസ് കോളജാണ് രണ്ടാം സ്ഥാനത്ത്. പുരുഷ വിഭാഗത്തില്‍ 91 പോയിന്റ് നേടിയാണ് സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വിമല കോളജിന്റെ പാടൂക്കാടുള്ള അക്വാട്ട് അക്കാദമിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 17 കോളജുകളില്‍ നിന്നുമായി 75 വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ സമാപന ചടങ്ങില്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss