|    Jan 25 Wed, 2017 4:57 am
FLASH NEWS

കാലിക്കറ്റ് സര്‍വകലാശാല: പരാതി ബോധിപ്പിക്കാന്‍ ഇനി മൊബൈല്‍ ആപ്പും

Published : 3rd March 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പരാതി ബോധിപ്പിക്കാന്‍ മൊബൈല്‍ ആപ്പ് റെഡി. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥി പ്രതിനിധി പി ജി മുഹമ്മദാണ് വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയത്. StuVoc (Students Voice) എന്നാണ് പുതിയ ആപ്ലിക്കേഷന് പേര് നല്‍കിയത്.
ആദ്യമായാണ് ഒരു സിന്‍ഡിക്കേറ്റ് മെംബര്‍ വിദ്യാര്‍ഥികളുടെ പരാതി സ്വീകരിക്കാനായി ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് പരാതിബോധിപ്പിക്കാന്‍ കംപ്ലയ്ന്‍സ്, യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിവരങ്ങള്‍ അറിയാന്‍ ന്യൂസ്, വിവിധ സേവനങ്ങള്‍ക്ക് സര്‍വീസ്, അപേക്ഷാ ഫോമുകള്‍ക്ക് ഡൗണ്‍ലോഡ്‌സ്, സഹായങ്ങള്‍ക്ക് ഹെല്‍പ്‌സ് തുടങ്ങിയ മെനുകള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ അപ്‌ലോഡ് ചെയ്യുന്ന പരാതികളും അപേക്ഷകളും ആവശ്യാനുസരണം രജിസ്ട്രാര്‍, പരീക്ഷാകണ്‍ട്രോളര്‍, വിദ്യാര്‍ഥി ക്ഷേമ വിഭാഗം, ഡീന്‍ എന്നിവര്‍ക്ക് ഫോര്‍വേഡ് ചെയ്യും. പരാതികള്‍ക്കുള്ള മറുപടിയും തുടര്‍ന്ന് ബന്ധപ്പെടാനുള്ള വിവരങ്ങളും ഇ-മെയില്‍ മുഖേന അറിയിക്കും.
കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ് മിഷനിലെ കമ്പനിയായ സോഫ്റ്റ് ഫ്രൂട്ട് സൊലൂഷനാണ് ആപ്പ് വികസിപ്പിച്ചത്.
ആപ്പ് ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. സര്‍വകലാശാലാ ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും നേതൃത്വം നല്‍കിയ പി ജി മുഹമ്മദിന്റെ ഈ ആപ്പിന് വന്‍ സ്വീകാര്യതയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികള്‍ക്കായി ആപ്പ് സമര്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക