|    Nov 18 Sat, 2017 2:46 am
Home   >  Todays Paper  >  Page 4  >  

കാലിക്കറ്റ് വിസിയെ ബന്ദിയാക്കി

Published : 26th June 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. കെ മുഹമ്മദ് ബഷീറിനെ സിപിഎം സര്‍വീസ് സംഘടനയായ എംപ്ലോയീസ് യൂനിയനില്‍പെട്ടവര്‍ എട്ടു മണിക്കൂര്‍ ബന്ദിയാക്കി. ഡോ. മുഹമ്മദ് ബഷീര്‍ വിസിയായി ചാര്‍ജെടുത്ത ശേഷം ആദ്യമായാണ് ബന്ദിയാക്കല്‍ സമരം നടന്നത്. പ്യൂണ്‍, വാച്ച്മാന്‍ നിയമനത്തില്‍ 30 ശതമാനം സംവരണമനുസരിച്ചുള്ള സിഎല്‍ആര്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ് ചോര്‍ന്നതിനു ഉത്തരവാദി രജിസ്ട്രാര്‍ ആണെന്നാരോപിച്ചായിരുന്നു സമരം. ഈ സംഭവത്തില്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു വിസിയുടെ ചേംബറിനകത്തു കയറി ബന്ദിയാക്കിയത്. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ ബന്ദിയാക്കല്‍ സമരം വൈകീട്ട് 6.15നാണ് അവസാനിച്ചത്. പോലിസ് സമരക്കാരെ ഒഴിപ്പിക്കാതെ മാറിനില്‍ക്കുകയായിരുന്നു. വൈസ് ചാന്‍സലറില്‍ നിന്നു യാതൊരു പ്രതികരണവുമുണ്ടാകാത്തതിനെ തുടര്‍ന്ന് സമരക്കാര്‍ സ്വയം പിന്‍മാറുകയായിരുന്നു. ബന്ദിയാക്കല്‍ സമരത്തില്‍ തനിക്ക് യാതൊരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ലെന്നു വിസി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക