|    Jan 21 Sat, 2017 6:49 pm
FLASH NEWS

കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴില്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നാളെ

Published : 19th October 2016 | Posted By: Abbasali tf

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ യൂനിയന്‍ തിരഞ്ഞെടുപ്പ് നാളെ. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കുന്നതിന് സ്വാശ്രയ കോളജുകളില്‍ എല്ലായിടത്തും പാര്‍ലമെന്ററി രീതിയിലാണ് തിരഞ്ഞെടുപ്പ്. ഓരോ ക്ലാസില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തുള്ള രീതിയാണിത്. ക്ലാസ് പ്രതിനിധികള്‍ യൂനിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്ററി രീതിയില്‍ വിദ്യാര്‍ഥി സംഘടനകളുടെ താല്‍പര്യത്തിനനുസരിച്ചുള്ളവര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുക പ്രയാസമാണ്. ഗവ. എയ്ഡഡ് കോളജുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നേരിട്ട് പ്രാതിനിധ്യമുള്ള രീതിയില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലാണ് തിരഞ്ഞെടുപ്പ്. മലബാറിലെ പ്രമുഖ ഓട്ടോണമസ് കോളജുകളായ കോഴിക്കോട് ഫാറൂഖ് കോളജ്, ദേവഗിരി കോളജ്, എന്നിവിടങ്ങളില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തി യൂനിയന്‍ നിലവില്‍ വന്നിട്ടുണ്ട്. ഫാറൂഖ് കോളജില്‍ എംഎസ്എഫും ദേവഗിരിയില്‍ മൂന്ന് സീറ്റ് കെഎസ്‌യുവിനും ബാക്കി എസ്എഫ്‌ഐക്കും ലഭിച്ചു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള എതിര്‍പ്പ് കാരണം കഴിഞ്ഞ ജൂലൈ മാസത്തില്‍ നടക്കേണ്ട വാഴ്‌സിറ്റി യൂനിയന്‍ തിരഞ്ഞെടുപ്പ് കോടതിയില്‍ കേസുള്ളതിനാല്‍ ഇതുവരെ നടത്താനാവാതെ അനിശ്ചിതത്വം തുടരുകയാണ്. എംഎസ്എഫ്-കെഎസ്‌യു സഖ്യവും എസ്എഫ്‌ഐയും തമ്മിലാണ് പ്രധാന മല്‍സരം. സ്വാശ്രയ കോളജുകളില്‍ എസ്എഫ്‌ഐക്ക് സ്വാധീനമില്ലാത്തതിനാല്‍ കാലിക്കറ്റില്‍ രണ്ടുവര്‍ഷത്തിലധികമായി എംഎസ്എഫ്-കെഎസ്‌യു സഖ്യമാണ് യൂനിയന്‍ ഭരണം നടത്തുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ യുയുസിമാരെ സ്വന്തമാക്കി യൂനിയന്‍ ഭരണം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എസ്എഫ്‌ഐ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക