|    Jan 25 Wed, 2017 6:56 am
FLASH NEWS

കാലിക്കറ്റ്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായി

Published : 2nd July 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജുകളില്‍ ഡിഗ്രി പ്രവേശനത്തില്‍ രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ 32,973 സീറ്റുകളിലേക്ക് പ്രവേശനം പൂര്‍ത്തിയായി. ബാക്കി 2692 സീറ്റുകൡലേക്ക് അടുത്ത എട്ടാം തിയ്യതി മൂന്നാംഘട്ട അലോട്ട്‌മെന്റ് നടത്തും. ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ 32,973 സീറ്റുകളിലേക്ക് ഓപ്ഷന്‍ നല്‍കിയവരില്‍ 9100 പേര്‍ മാന്‍ഡേറ്ററി ഫീസ് അടച്ചിരുന്നില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഈ മാസം അഞ്ചിന് അഞ്ചു മണിക്കകം മാന്‍ഡേറ്ററി ഫീസടക്കണം. ഓപണ്‍ വിഭാഗത്തില്‍ 22646, ഇടിബിയില്‍ 2007, മുസ്‌ലിം-2116, ഒബിസി-1088, ഒബിഎക്‌സ്-51, എന്‍സി-101, ബിപിഎല്‍-399, എസ്‌സി-3976, എസ്ടി-635 എന്നിങ്ങനെയാണ് ഇതുവരെയായി അലോട്ട്‌മെന്റ് നല്‍കിയതിന്റെ കണക്ക്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക