|    Oct 19 Thu, 2017 5:50 am
FLASH NEWS

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് : ജില്ലയില്‍ എസ്എഫ്‌ഐക്ക് മികച്ച നേട്ടം

Published : 11th August 2017 | Posted By: fsq

 

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 40 കോളജുകളില്‍ എസ്എഫ്‌ഐക്ക് വിജയം. 22 കോളജുകള്‍ തിരിച്ചുപിടിച്ചതായും എസ്എഫ്‌ഐ അവകാശപ്പെട്ടു. 22 കോളജുകള്‍ എംഎസ്എഫ് തനിച്ചും ഒമ്പത് കോളജുകളില്‍ കെഎസ്‌യുവും വിജയിച്ചു. മലപ്പുറം ഗവ. വനിതാ കോളജ്, മാര്‍ത്തോമ കോളജ് ചുങ്കത്തറ, എംഇഎസ് കെവിഎം കോളജ് വളാഞ്ചേരി, സുല്ലമുസ്സലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അരീക്കോട്, മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കോട്ടക്കല്‍, ഐഎസ്എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പെരിന്തല്‍മണ്ണ, സഹ്യ ആര്‍ട്‌സ് സയന്‍സ് കോളജ് വണ്ടൂര്‍, അംബേദ്കര്‍ കോളജ് വണ്ടൂര്‍, ഫാത്തിമ ആര്‍ട്‌സ് സയന്‍സ് കോളജ് മൂത്തേടം കോളജുകള്‍ യുഡിഎസ്എഫും, പിഎസ്എംഒ, ഇഎംഇഎ, റീജ്യനല്‍ കോളജ് കീഴ്‌ശ്ശേരി, യൂനിറ്റി വിമണ്‍സ് കോളജ്, മലബാര്‍ ആര്‍ട്‌സ് കോളജ് വേങ്ങര, ഫാറൂഖ് ആര്‍ട്‌സ് കോളജ് കോട്ടക്കല്‍, ജെഎം കോളജ് തിരൂര്‍, ഖിദ്മത്ത് കോളജ് കോളജ് തിരൂര്‍, എംഎസ്ടിഎം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പൂപ്പലം, ഐകെടിഎം കോളജ് ചെറുകുളമ്പ്, നസ്‌റ കോളജ് തിരൂര്‍ക്കാട്, എംഐസ അത്താണിക്കല്‍, ഹികമിയ്യ ആര്‍ട്‌സ് കോളജ് വണ്ടൂര്‍, അന്‍വാറുല്‍ ഇസ്്‌ലാം കുനിയില്‍, എംഎഒ കോളജ് ഇളയൂര്‍, പിപിടിഎം ചേറൂര്‍ തുടങ്ങിയ കോളജുകളില്‍ എംഎസ്എഫും വിജയിച്ചു. യുഡിഎസ്എഫ് സംഖ്യം 51 യുയുസി നേടി. എംഎസ്എഫിന് ജില്ലയില്‍ 45 യുയുസിമാരുണ്ടെന്ന് ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ആകെയുള്ള യുയുസിമാരില്‍ 43 പേര്‍ എസ്എഫ്‌ഐ പ്രതിനിധികളാണ്. തിരഞ്ഞെടുപ്പ് നടന്ന ഏഴ് ഗവ. കോളജുകളില്‍ ഏഴിലും എസ്എഫ്‌ഐ വിജയിച്ചു. ഗവ. കോളജ് മലപ്പുറം, ഗവ. കോളജ് താനൂര്‍ എന്നിവിടങ്ങളില്‍ എംഎസ്എഫില്‍നിന്ന് എസ്എഫ്‌ഐ ഭരണം തിരിച്ചുപിടിച്ചു. മങ്കട ഗവ. കോളേജ്, താവനൂര്‍ ഗവ. കോളജ്, ടിഎംജി തിരൂര്‍, പിടിഎം പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ ഭരണം നിലനിര്‍ത്തി. അമല്‍ കോളജ് നിലമ്പൂര്‍, ജാമിയ എടവണ്ണ, നജാത്ത് കരുവാരക്കുണ്ട്, എച്ച്എം മഞ്ചേരി എന്നിവിടങ്ങളില്‍ എംഎസ്എഫില്‍നിന്നു ബ്ലോസം കൊണ്ടോട്ടി, ഷാഫി വാഴയൂര്‍, ദേവകിയമ്മ മെമ്മോറിയല്‍ കോളജ്, കൂട്ടായി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, മൗലാന ബിഎഡ് കോളജ്, സിപിഎ വളാഞ്ചേരി, ഗ്രേസ്‌വാലി കാടാമ്പുഴ, കെ ആര്‍ കോളജ് വളാഞ്ചേരി, കെഎംസിടി ലോ കോളജ് വളാഞ്ചേരി, മര്‍കസ് വളാഞ്ചേരി, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാണൂര്‍, അസ്ബാഹ് എടപ്പാള്‍, കുണ്ടൂര്‍ പാണക്കാട് ശിഹാബ് തങ്ങള്‍ മൊമ്മോറിയല്‍ കോളജ്, മഅദിന്‍ മലപ്പുറം, ഫാറൂഖ് കോളജ് കോട്ടക്കല്‍ എന്നിവിടങ്ങളിലെല്ലാം എസ്എഫ്‌ഐ ഭരണം തിരിച്ചുപിടിച്ചു. മഞ്ചേരി എന്‍എസ്എസ് കോളജില്‍ തുടര്‍ച്ചയായി 44ാം തവണയും എസ്എഫ്‌ഐ ഭരണം നിലനിര്‍ത്തി. പാലേമാട് ശ്രീവിവേകാനന്ദ, ഐഎച്ച്ആര്‍ഡ് വാഴക്കാട്, എല്‍ബിഎസ് തിരൂരങ്ങാടി, പ്രവാസി കോളജ് കൊളത്തൂര്‍, ഐഎച്ച്ആര്‍ഡി വട്ടംകുളം, എംടിഎം വെളിയങ്കോട്, പിടിഎം പെരിന്തല്‍മണ്ണ, എസ്എന്‍ഡിപിയോഗം കോളജ് പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ ഭരണം നിലനിര്‍ത്തി.  പൂപ്പലം അല്‍ജാമിഅ ആര്‍ട്‌സ് കോളജ് യൂനിയന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേടി. എസ്എഫ്‌ഐ, എംഎസ്എഫ് കെഎസ്‌യു സഖ്യത്തെയാണ്  പരാജയപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക