|    Jun 23 Sat, 2018 5:33 pm
FLASH NEWS

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പരീക്ഷാ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം: കാംപസ് ഫ്രണ്ട്

Published : 8th May 2017 | Posted By: fsq

 

തിരൂര്‍: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന്‍ പരീക്ഷകളുടെയും ഫീസില്‍ 10 ശതമാനം  വര്‍ധനവ് വരുത്താനുള്ള സിന്‍ഡിക്കേറ്റ്  തീരുമാനം പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കെ കെ നൗഫല്‍ ആവശ്യപ്പെട്ടു. പരീക്ഷകളും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും കൃത്യസമയത്ത് നടത്താതെ വീണ്ടും ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ധിക്കാര പൂര്‍വമായ നടപടിയാണ്.  നടപടി തീര്‍ത്തും വിദ്യാര്‍ഥി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ഈ തീരുമാനം പുനപരിശോധിച്ച് പിന്‍വലിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss