|    Oct 19 Fri, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാലിക്കറ്റ് യൂനിയന്‍ തിരഞ്ഞെടുപ്പ്എസ്എഫ്‌ഐ തിരിച്ചുപിടിച്ചു

Published : 29th January 2017 | Posted By: fsq

 

തേഞ്ഞിപ്പലം: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കാലിക്കറ്റ് സര്‍വകലാശാലാ യൂനിയന്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. സ്വാശ്രയ കോളജുകളില്‍ നിന്നുപോലും പ്രതീക്ഷിച്ച വോട്ട് നേടാന്‍ എംഎസ്എഫ്-കെഎസ്‌യു സഖ്യത്തിനായില്ല. എംഎസ്എഫ് വോട്ടില്‍ ഭിന്നിപ്പുണ്ടായതായി നേതാക്കള്‍ തന്നെ വ്യക്തമാക്കി. കെഎസ്‌യുവിനു നേതൃത്വമില്ലാത്തതിനാല്‍ ഇവരുടെ കൗണ്‍സിലര്‍മാര്‍ തന്നെ എസ്എഫ്‌ഐക്കാണ് വോട്ട് ചെയ്തത്. പ്രധാനപ്പെട്ട മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐക്കു ലഭിച്ചപ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലാ പ്രതിനിധികള്‍ മാത്രമാണ് എംഎസ്എഫിനു ലഭിച്ചത്. കൂര്‍ക്കഞ്ചേരി ജെപിഇ ട്രെയിനിങ് കോളജിലെ വി പി ശരത്പ്രസാദ് 212 വോട്ട് ലഭിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ എം അജയ്‌ലാല്‍ (കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ്), വനിതാ വൈസ് ചെയര്‍മാന്‍ ഇ എം സജിത (എംഇഎസ് കെവിഎം കോളജ് വളാഞ്ചേരി), ജനറല്‍ സെക്രട്ടറി എം എന്‍ നീരജ് (പട്ടാമ്പി ഗവ. സംസ്‌കൃത കോളജ്- 213 വോട്ട്), ജോ. സെക്രട്ടറി ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജിലെ മുഹമ്മദ് ഷെറിന്‍ തുടങ്ങിയവരാണ് സര്‍വകലാശാലാ യൂനിയന്റെ അഞ്ച് പ്രധാന സീറ്റില്‍ വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍.കോഴിക്കോട് ജില്ലാ പ്രതിനിധിയായി ഫാറൂഖ് കോളജിലെ മുഹമ്മദ് ത്വാഹിബ്, മലപ്പുറം പ്രതിനിധിയായി കൊണ്ടോട്ടി ഇഎംഇഎ കോളജിലെ കെ മുഹമ്മദ് ഇസ്മായീല്‍ എന്നിവരാണ് വിജയിച്ച എംഎസ്എഫ് സ്ഥാനാര്‍ഥികള്‍. തൃശൂര്‍: സി ആര്‍ ശ്രീകാന്ത് (കെകെടിഎം ഗവ. കോളജ്), പാലക്കാട്: ശ്യാം കാര്‍ത്തിക് (ശ്രീകൃഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളജ്), വയനാട്: ജില്‍ജോ രാജു പുല്‍പ്പള്ളി (പഴശ്ശി കോളജ്) എന്നിവരാണ് ജില്ലാ പ്രതിനിധികളായി വിജയിച്ച എസ്എഫ്‌ഐക്കാര്‍. ചെയര്‍മാന്‍ 212-139, വൈസ് ചെയര്‍മാന്‍ (213-155), വനിതാ വൈസ് ചെയര്‍മാന്‍ (212-156), ജനറല്‍ സെക്രട്ടറി (213-156), ജോ. സെക്രട്ടറി (210-145). കോഴിക്കോട്: (54-52), മലപ്പുറം (68-45), പാലക്കാട് (46-14), തൃശൂര്‍ (54-14) എന്നിങ്ങനെയാണ് വിജയിച്ചവര്‍ക്ക് കിട്ടിയ വോട്ടുകള്‍. ആഹ്ലാദപ്രകടനത്തിനിടയില്‍ എസ്എഫ്‌ഐക്കാരും ഇതര വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. പോലിസ് ഇടപെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss