|    Mar 25 Sat, 2017 1:27 pm

കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബസംഗമം

Published : 28th January 2016 | Posted By: SMR

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെയും കു—ടുംബത്തിന്റെയും ആകര്‍ഷകമായ കലാപരിപാടികളുമായി കാലിക്കറ്റ് പ്രസ് ക്ലബിന്റെ വാര്‍ഷിക കുടുംബസംഗമം ജെഡിടി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. ജെഡിടി ഇസ്‌ലാം ഗ—വേണിങ് കമ്മിറ്റി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍, ജന സെക്രട്ടറി സി നാരായണന്‍, പ്രസ് ക്ലബ് സെക്രട്ടറി എന്‍ രാജേഷ്, ഭാരവാഹികളായ ഇ പി മുഹമ്മദ്, റഫീഖ് റമദാന്‍, കെ സി റിയാസ്, സോഫിയാ ബിന്ദ്, ട്രഷറര്‍ വിപുല്‍നാഥ്, കുടുംബസംഗമം ജനറല്‍ കണ്‍വീനര്‍ ആര്‍ രണ്‍ജിത് എന്നിവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ഉന്നത പുരസ്‌ക്കാരങ്ങള്‍ നേടിയവരെയും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവരെയും ആദരിച്ചു.
കലാ കായിക മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ളപുരസ്‌ക്കാരം മലബാര്‍ ഹോസ്പിറ്റല്‍സ് എംഡി ഡോ. പി എ ല—ളിത, വിവോ ദോത്തീസ് എംഡി അനൂപ്, മലബാര്‍ ഐ ഹോസ്പിറ്റല്‍ എംഡി പി എ റഷീദ്, തുടങ്ങിയവര്‍ സമ്മാനിച്ചു. പ്രസ് ക്ലബ്ബിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് സെല്‍ഫിയെടുത്ത് പി എ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക