|    Jul 28 Fri, 2017 10:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാലിക്കറ്റ് പ്രസ്‌ക്ലബ്: പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് റോമി മാത്യുവിന്

Published : 23rd July 2016 | Posted By: SMR

കോഴിക്കോട്: 2015ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപോര്‍ട്ടിനുള്ള കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മനോരമ ന്യൂസ് കോ-ഓഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു അര്‍ഹനായി. 2015 മെയ് 18ന് സംപ്രേഷണം ചെയ്ത കെട്ടഴിയുന്ന അഴിമതിച്ചാക്ക് എന്ന വാ ര്‍ത്തയ്ക്കാണ് അവാര്‍ഡ്.
പിടിഐ ഡല്‍ഹി ജനറല്‍ മാനേജറായിരുന്ന പി ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. ഈ മാസം അവസാനം നടക്കുന്ന പ്രസ്‌ക്ലബ്ബിന്റെ മീഡിയ അവാര്‍ഡ് വിതരണ ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ അവാര്‍ഡും സമ്മാനിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക