|    Jan 24 Tue, 2017 12:45 pm
FLASH NEWS

കാലിക്കറ്റ് ചേംബര്‍ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷം

Published : 1st October 2016 | Posted By: Abbasali tf

കോഴിക്കോട്: കാലിക്കറ്റ് ചേം ബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. എന്‍ ഇ ബാലകൃഷ്ണ മാരാര്‍ പ്രസിഡന്റായിരിക്കെ സെക്രട്ടറിയായിരുന്ന ഷബീര്‍ ചെറുവാടി കൊടുത്ത പരാതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേ സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം തിരഞ്ഞെടുപ്പിനെ എതിര്‍ക്കുകയായിരുന്നു. അംഗങ്ങള്‍ക്ക് 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന തിരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ചില്ല. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു. ഒരു തവണ ഹോണററി സെക്രട്ടറി സ്ഥാനത്തിരുന്ന വ്യക്തിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമേ മല്‍സരിക്കാവൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും അതേ പ്രസിഡന്റിന് മല്‍സരിക്കാന്‍ അര്‍ഹതയില്ല തുടങ്ങിയ നിയമങ്ങള്‍ പാലിച്ചില്ലെന്നാണ് ഒരു വിഭാഗം വാദിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് നടക്കാവ് പോലിസ് സംഭവസ്ഥലത്തെത്തി. നിലവിലെ പ്രസിഡന്റ് പി ഗംഗാധരന്‍, അബ്്ദുല്ല മാളിയേക്കല്‍, ഹാഷിര്‍ അലി എന്നിവര്‍ ഒരു വശത്തും വാസു, എന്‍ മുസാമ്മില്‍, അഹമ്മദ്‌കോയ, പി ടി എസ് ഉണ്ണി എന്നിവര്‍ മറുവശത്തും ഉണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐപ്പ് തോമസും പി എ ഹംസയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ പി എ ഹംസ മല്‍സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഐപ്പ് തോമസിനെ പ്രസിഡന്റായി ഔദ്യോഗിക വിഭാഗം പിന്നീട് തീരുമാനിച്ചു. പതിനാറു വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടായത്. ഓഫിസിന്റെ പൂട്ട് പൊളിച്ച് രേഖകള്‍ കൊണ്ടുപോയി എന്ന പരാതി നടക്കാവ് പോലിസിന് ഒരു വിഭാഗം നല്‍കി. ഔദ്യോഗികമായി ഭാരവാഹികളെ പ്രഖ്യാപിച്ചാല്‍ അത് കോടതിയലക്ഷ്യമായിരിക്കുമെന്ന് മറുഭാഗം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക