|    Oct 24 Wed, 2018 10:55 am
FLASH NEWS

കാലിക്കറ്റില്‍ 12 പരീക്ഷാ കേന്ദ്രങ്ങള്‍ റദ്ദാക്കി വിസിയുടെ ഉത്തരവ്‌

Published : 2nd December 2017 | Posted By: kasim kzm

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള പന്ത്രണ്ട് കോളജുകളിലുള്ള എംഎസ്‌സി മാത്‌സിന്റെ പരീക്ഷാ കേന്ദ്രം വൈസ് ചാന്‍സലര്‍ റദ്ദാക്കി. മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം ഇരുപതിന് തുടങ്ങിയ എംഎസ്‌സി മാത്്‌സ് പരീക്ഷാ മൂല്യനിര്‍ണയ ക്യാംപില്‍ അധ്യാപകര്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ് വിവിധ കോളജുകളില്‍ പിജി മാത്്‌സ് പരീക്ഷാ കേന്ദ്രം വൈസ് ചാന്‍സലറുടെ ഉത്തരവനുസരിച്ച് റദ്ദാക്കിയത്. മാള കാര്‍മല്‍ കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, മുട്ടില്‍ ധനം കോളജ്, തൃശൂര്‍ വിമല, ഇരിങ്ങാലക്കുട സെന്റ് ജോസഫ്, ചാലക്കുടി എസ്എച്ച് കോളജ്, കോഴിക്കോട് പ്രൊവിഡന്റ്‌സ്, നെന്മാറ എന്‍എസ്എസ്, മേഴ്‌സി പാലക്കാട്, അരീക്കോട് എംഇഎഎസ്എസ്, മൊകേരി ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളിലെ പിജി മാക്‌സ് പരീക്ഷാ കേന്ദ്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇവിടെയുള്ളവര്‍ സര്‍വകലാശാല നിര്‍ദേശിക്കുന്ന മറ്റു കോളജുകളില്‍ പോയി പരീക്ഷ എഴുതേണ്ടിവരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss