|    Oct 16 Tue, 2018 9:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കാലിക്കറ്റില്‍ സിന്‍ഡിക്കേറ്റ് കാലാവധി 28ന് അവസാനിക്കും ; നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് പാര്‍ട്ടി അനുമതി

Published : 6th September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: ലീഗിനും കോണ്‍ഗ്രസ്സിനും പ്രാതിനിധ്യമുള്ള കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. ഇടതുപക്ഷത്തിനു മാത്രം പ്രാതിനിധ്യമുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് ഇടതുപക്ഷ ഘടകകക്ഷികള്‍ അനുമതി നല്‍കിയിട്ടുണ്ട്. സെനറ്റ് തിരഞ്ഞെടുപ്പു നടത്താതെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇതിനെതിരേ യുഡിഎഫ് അനുകൂല അധ്യാപകസംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രൂപീകരിച്ചില്ലെങ്കില്‍ നിലവിലുള്ള 100ഓളം അധ്യാപക തസ്തികകളിലൊന്നും നിയമനം നടത്താന്‍ ഇടതുപക്ഷ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവര്‍ക്ക് കഴിയില്ലെന്നതിനാലാണ് തിരക്കുപിടിച്ച് നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് നീക്കം നടത്തുന്നത്.കൂടാതെ ഇപ്പോഴത്തെ വിസി, പിവിസി, രജിസ്ട്രാര്‍ തുടങ്ങിയവര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറായതിനാല്‍ നിയമനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ എളുപ്പമാവുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss