|    Mar 24 Fri, 2017 2:00 am
FLASH NEWS

കാലിക്കറ്റില്‍ ഡെപ്യൂട്ടി രജിസ്ട്രാറെ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടറാക്കി

Published : 21st March 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍  മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി രജിസ്ട്രാറെ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയരക്ടറാക്കി രജിസ്ട്രാര്‍ ഉത്തരവിറക്കി.
നിലവിലുള്ള ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് രാജിവച്ചതിനെതുടര്‍ന്നാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഹദ് പതിയിലിന് ഡയരക്ടറുടെ ചുമതല നല്‍കി വിവാദ ഉത്തരവിറക്കിയിരിക്കുന്നത്. എസ്ഡിഇ ഒരു പഠനവകുപ്പായതിനാല്‍ ഇതിന്റെ ഡയരക്ടര്‍ ഒരു അധ്യാപകനായിരിക്കണമെന്ന് വാഴ്‌സിറ്റി സ്റ്റാറ്റിയൂട്ടില്‍ വ്യക്തമാക്കിയിരിക്കയാണ് നിയമവിരുദ്ധ ഉത്തരവ് രജിസ്ട്രാറുടെ ഓഫിസ് ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവില്‍ തന്നെ ഫിനാന്‍ഷ്യല്‍, അക്കാദമിക ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനെപറ്റി യാതൊന്നും പറയാതെയാണ് ഉത്തരവ്.
എന്നാല്‍ നിയമവിരുദ്ധമായ യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍. എസ്ഡിഇയില്‍ നിയമിച്ച 17 അധ്യാപകരുടെ നിയമനോത്തരവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തി നിയമനോത്തരവിറക്കാന്‍ ജിഎ വിഭാഗം തയ്യാറാകാത്തതാണ് വിദൂരവിദ്യാഭ്യാസ വിഭാഗക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
റാങ്ക് ലിസ്റ്റിലുള്ള അധ്യാപകരെ നിയമിക്കാന്‍ വാഴ്‌സിറ്റി തയ്യാറാകാതെയാണ് വീണ്ടും നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ വിസി ആവശ്യപ്പെട്ടിരിക്കുന്നത്. അധ്യാപകര്‍ക്ക് രണ്ടു മാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയിട്ടില്ല. വാഴ്‌സിറ്റി അധികൃതര്‍ എല്ലാം ശരിയാകുമെന്ന് പറയുന്നതല്ലാതെ അധ്യാപകരെ നിയമിച്ചുള്ള ഉത്തരവിറക്കാതെ പരസ്പരം പഴിചാരുകയാണ്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക