|    Nov 18 Sat, 2017 5:40 pm
FLASH NEWS

കാലിക്കറ്റില്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് പത്തിന്;പിജിക്കാര്‍ക്ക് വോട്ടില്ല

Published : 8th August 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ ഈ മാസം പത്തിന് വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിജി വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനോ മല്‍സരിക്കാനോ കഴിയില്ല. പിജിയുടെ ട്രയല്‍ അലോട്ട്‌മെന്റ് ഒമ്പതാം തിയ്യതിയും ക്ലാസുകള്‍ തുടങ്ങുന്നത് ഈ മാസം 23നുമാണ്. ഫൈനല്‍ പിജിക്കാര്‍ക്ക് പരീക്ഷാക്കാലമായതിനാല്‍ ഇവരും കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങാനുള്ള തത്രപ്പാടിലാണ്. പിജി മൂന്നാം സെമസ്റ്ററുകാര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. ഡിഗ്രി പ്രവേശനം പൂര്‍ണമാക്കാത്തതിനാല്‍ ഇവരില്‍ ഭൂരിഭാഗമാളുകളും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടാവില്ല. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗമാളുകള്‍ക്കും വോട്ടവകാശമില്ലാതെ പിന്ന ആര്‍ക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പെന്ന ചോദ്യത്തിന് സര്‍വകലാശാലാ അധികൃതര്‍ക്ക് ഉത്തരമില്ല. പുതിയ പിജിക്കാര്‍ക്ക് വോട്ടവകാശം ഇല്ലാത്തതിനാല്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ യൂനിയനില്‍ ഇത്തവണ ഉണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക