|    Dec 18 Mon, 2017 4:59 am
FLASH NEWS

കാലിക്കറ്റില്‍ ഒരുവര്‍ഷമായിട്ടും ഡിഗ്രി പരീക്ഷാഫലം നല്‍കിയില്ല

Published : 26th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കുകീഴിലുള്ള ഡിഗ്രി വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ഒരു വര്‍ഷമായിട്ടും സര്‍വകലാശാല നല്‍കിയില്ല. 2015 നവംബറില്‍ നടത്തിയ ഡിഗ്രി നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് ഒരു വര്‍ഷമായിട്ടും മൂല്യനിര്‍ണയം നടത്താതെ പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ ഇപ്പോഴുമുള്ളത്. ഉത്തരക്കടലാസുകള്‍ മുഴുവന്‍ പരീക്ഷാ ഭവനിലെത്തിച്ച് പൂര്‍ണ്ണമായി മൂല്യനിര്‍ണയത്തിനയച്ചിട്ടില്ല. പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ ഫലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും പ്രാവര്‍ത്തികമാക്കാന്‍ സര്‍വകലാശാലക്കായിട്ടില്ല. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിക്കുന്നതിന് വാഹനസൗകര്യമൊരുക്കാത്തതായിരുന്നു പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനയക്കാന്‍ വൈകിയതിനു കാരണം. കോളജുകളില്‍ നിന്ന് കൃത്യസമയത്ത് പേപ്പറുകള്‍ പരീക്ഷാഭവനിലെത്തിക്കാന്‍ കോളജുകളും തയ്യാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss