|    Jul 18 Wed, 2018 1:11 am
FLASH NEWS

കാലിക്കറ്റിലെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വിപണിയിലില്ല; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published : 15th September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ഒന്നാം സെമസ്റ്റര്‍ ഡിഗ്രി ക്ലാസുകള്‍ കഴിഞ്ഞ ജൂലൈ അഞ്ചിന് തുടങ്ങിയെങ്കിലും രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വിപണിയിലില്ല. ബിഎ, ബി.എസ്‌സി, ബി.കോം, ബിബിഎ തുടങ്ങിയ ഡിഗ്രിക്കാര്‍ക്ക് ഒന്നാകെ ആവശ്യമുള്ളതാണ് ഈ രണ്ട് പുസ്തകങ്ങളും. വാഴ്‌സിറ്റി പ്രസിദ്ധീകരണ വിഭാഗം ആവശ്യത്തിന് പുസ്തകങ്ങള്‍ അടിച്ചിറക്കാത്തതാണ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സേക്ഷന്‍, വോയ്‌സ് വിത്ത് വേഡ് എന്നിവയാണ് എവിടെയും കിട്ടാനില്ലാത്ത പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ ഒന്നാകെ അടിച്ചിറക്കാനുള്ള ശേഷി വാഴ്‌സിറ്റി പ്രസ്സിലില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇതൊക്കെ പറഞ്ഞാല്‍ എങ്ങനെ പരീക്ഷ എഴുതി വിജയിക്കുമെന്നാണ് കുട്ടികളുടെ ചോദ്യം. രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ സ്വകാര്യ പ്രസാധകരെ ഏല്‍പ്പിക്കാനാണ് ഈ കാരണത്താല്‍ ഇംഗ്ലീഷ് പഠന ബോര്‍ഡ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഈ മാസം 20ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് പഠനബോര്‍ഡ് അറിയിച്ചത്. മൂല്യനിര്‍ണയത്തിന് അധ്യാപകരെ അയക്കാത്ത കോളജുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗം ശുപാര്‍ശ ചെയ്തു. സ്വാശ്രയ കോളജുകളാണ് കൂടുതലായും അധ്യാപകരെ അയക്കാതിരിക്കുന്നത്. യോഗ്യരായ അധ്യാപകരില്ലെന്നാണ് ഇവിടത്തെ പ്രിന്‍സിപ്പല്‍മാരുടെ മറുപടി. എന്നാല്‍ യോഗ്യരില്ലാതെ എങ്ങനെയാണ് ക്ലാസ് നല്‍കുന്നതെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തില്‍ ചോദ്യമുയര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss