|    May 27 Sat, 2017 9:13 pm
FLASH NEWS

കാലിക്കറ്റിന് നാക് എ ഗ്രേഡ്; സംസ്ഥാനത്ത് ഒന്നാംസ്ഥാനം

Published : 17th September 2016 | Posted By: SMR

തേഞ്ഞിപ്പലം: രാജ്യത്തെ സര്‍വകലാശാലകളുടെ ഗുണനിലവാര പരിശോധനയില്‍ സംസ്ഥാനത്ത് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കൂടുതല്‍ പോയിന്റ് ലഭിച്ചു. കൊച്ചി സര്‍വകലാശാല പോലും കാലിക്കറ്റിന് താഴെ (3.09)യാണുള്ളത്. കാലിക്കറ്റിന് 3.13 പോയിന്റോടെ എ ഗ്രേഡ് ലഭ്യമായി. കഴിഞ്ഞദിവസം വൈകീട്ട്
ബംഗളൂരുവിലെ നാകിന്റെ ആസ്ഥാനത്തുനിന്ന് കാലിക്കറ്റ് വിസിയെ എ ഗ്രേഡ് ലഭിച്ചതായി വിളിച്ചറിയിക്കുകയായിരുന്നു. കഴിഞ്ഞതവണ കാലിക്കറ്റിന് ബി ഗ്രേഡായിരുന്നു. റൂസ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഗ്രാന്റ് ലഭിക്കാന്‍ നാകിന്റെ എ ഗ്രേഡ് അംഗീകാരത്തോടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സാധ്യമാവും.
ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സിന്‍ഡിക്കേറ്റ്, സെനറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഭാഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് എ ഗ്രേഡ് ലഭിച്ചതിനു കാരണമെന്ന് വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day