|    Jan 19 Thu, 2017 10:10 am

കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യോല്‍പാദനത്തില്‍ കുറവ് വരുത്തുന്നു

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മീന്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ഭക്ഷ്യോല്‍പാദനത്തില്‍ കാര്യമായ കുറവ് വരുത്തുന്നതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ധാന്യങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഭൂമിയേയും പാടശേഖരങ്ങളേയും നഷ്ടപ്പെടുത്തുന്ന രീതിയില്‍ കാലാവസ്ഥാ വ്യതിയാനം മാറി. പ്ലാസ്റ്റിക്കുകളും മറ്റ് ഉല്‍പന്നങ്ങളും വലിച്ചെറിയുന്നത് വഴി മലയാളികള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയിലാണെന്നും ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യവകുപ്പ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതനുസരിച്ച് നമ്മുടെ ജലസമ്പത്തും കൃഷിയും നശിക്കുകയാണ്. ഇതിനെ മറികടക്കാന്‍ കൂടുതല്‍ ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ എത്തണമെന്നും മന്ത്രി പറഞ്ഞു. അവനവന്റെ നിലനില്‍പിനെതന്നെ ബാധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനം എന്ന് തിരിച്ചറിഞ്ഞു പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ചു വയ്ക്കാനും പൂര്‍ണമായി ഉപയോഗിക്കാനും കഴിയുന്നില്ല. ചടങ്ങുകളില്‍ മിച്ചം വരുന്ന ഭക്ഷണം വലിച്ചെറിഞ്ഞു ജലാശയങ്ങളെപ്പോലും മലിനമാക്കുന്നവര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാവണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ മേയര്‍ പി പ്രശാന്ത്, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി കെ ബാലകൃഷ്ണന്‍, ഡോ. ശാലിനി പിള്ള പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക