|    Jan 16 Tue, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാലാവസ്ഥാ മുന്നറിയിപ്പ്: രാജ്യാന്തര സഫാരി സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ച

Published : 3rd January 2018 | Posted By: kasim kzm

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കുന്നതിന് രാജ്യാന്തര സഫാരി സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 15 മുതല്‍ 17 വരെ കേന്ദ്ര സമുദ്ര മല്‍സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന സഫാരി രാജ്യാന്തര സമ്മേളനത്തില്‍ നടക്കുന്ന ശാസ്ത്രജ്ഞരുടെയും മല്‍സ്യത്തൊഴിലാളികളുടെയും സംയുക്ത ചര്‍ച്ചാ സംഗമത്തില്‍ മല്‍സ്യത്തൊഴിലാളികള്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ വിദഗ്ധര്‍, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോ ര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ശാസ്ത്രജ്ഞര്‍, മല്‍സ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കാലാവസ്ഥാ പ്രവചനം, കടല്‍ പ്രതിഭാസങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എന്നിവ ഫലപ്രദമായി മല്‍സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലോകനം ചെയ്യും. മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിങ്ങനെ നിലവിലുള്ള എല്ലാവിധ സേവനങ്ങളെക്കുറിച്ചും മല്‍സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തും. കൂടാതെ, ഇത്തരം സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മല്‍സ്യത്തൊഴിലാളികളുടെ നിര്‍ദേശങ്ങളും ആരായും. ശാസ്ത്രസമൂഹവും മല്‍സ്യത്തൊഴിലാളികളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നതിലൂടെ ചുഴലിക്കാറ്റ് പോലുള്ള മുന്നറിയിപ്പ് സംവിധാനം ശരിയായ രീതിയില്‍ മല്‍സ്യത്തൊഴിലാളികളിലേക്ക് എത്തുന്നുതിനുള്ള സംവിധാനം ഫലപ്രദമാക്കാനാവുമെന്ന്് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ മേഖലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് മല്‍സ്യത്തൊഴിലാളികളെ ബോധവാന്‍മാരാക്കാനും സംഗമത്തിലൂടെ സാധിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കായി വികസിപ്പിച്ച മൊബൈ ല്‍ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും മറ്റു പല സംസ്ഥാനങ്ങളിലും മല്‍സ്യത്തൊഴിലാളികള്‍ വിജയകരമായ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ ഇവ വേണ്ടത്ര വിജയകരമാവാത്തതും സംഗമം ചര്‍ച്ച ചെയ്യും.
കപ്പല്‍ നാവികരും മല്‍സ്യത്തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഇടവരുന്ന സാഹചര്യവും സംഗമത്തില്‍ ചര്‍ച്ചയാവും. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് മീന്‍പിടിത്തമേഖല, നാവിക സഞ്ചാരപാത തുടങ്ങിയവ കൃത്യമായി നിജപ്പെടുത്തുന്ന സ്‌പെഷ്യല്‍ മാപ്പിങ് പഠനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് യോഗത്തില്‍ തീരുമാനമാവും. സഫാരി സമ്മേളനത്തില്‍ നടക്കുന്ന പ്രത്യേക സംഗമം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സഫാരി സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ത്രിദിന പരിശീലനപരിപാടി ഈ മാസം 12നു തുടങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day