|    Sep 21 Fri, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതയുണ്ടായിഡാം തുറന്നുവിട്ടതല്ല പ്രശ്‌നം വികസന നയം മാറ്റും

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തിരിച്ചടിയായത് അനിതരസാധാരണ മഴയെന്നും ഡാമുകള്‍ തുറന്നുവിട്ടതല്ലെന്നും മുഖ്യമന്ത്രി പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു. കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നു. അതു പ്രളയക്കെടുതി രൂക്ഷമാക്കി. അതിതീവ്ര മഴയുടെ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം തന്നില്ല. വലിയ ദുരന്തസാധ്യതയുള്ളിടത്ത് ഇനിയും ആള്‍താമസം അനുവദിക്കണോ എന്ന കാര്യത്തില്‍ ആലോചന വേണം. വിശദമായ പഠനത്തിനു ശേഷമേ അതിലൊരു തീരുമാനമെടുക്കാന്‍ സാധിക്കൂ.
ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് എട്ടു വരെ സാധാരണ മഴയില്‍ 15 ശതമാനം മാത്രമാണ് അധികം കിട്ടിയത്. ആഗസ്ത് 13 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ 362 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 528 ശതമാനം അധികമഴ ഇടുക്കിയില്‍ പെയ്തു. ഇതോടെയാണ് ഡാം തുറന്നുവിടേണ്ട സാഹചര്യമുണ്ടായത്. മുല്ലപ്പെരിയാര്‍ തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ അപ്പോള്‍ തന്നെ വിവരമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ബാണാസുരസാഗര്‍ ഡാം ആദ്യം തുറന്നുവിടുന്നത് ജൂലൈ 15 വരെയാണ്. ആഗസ്ത് അഞ്ചിന് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. എന്നാല്‍, വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ആഗസ്ത് ഏഴിന് രാവിലെ ആറര മണിയോടെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നു. ശക്തമായ മഴ തുടര്‍ന്നതോടെ ഷട്ടര്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടിവന്നു.
സംസ്ഥാനത്ത് ചെറുകിട വ്യാപാരികളുടെ ഇന്‍ഷുറന്‍സ് വിഷയത്തില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കും. അഗ്നിരക്ഷാ സേനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ എത്തിക്കും. പോലിസിനും ഇത്തരം ദുരന്തങ്ങള്‍ നേരിടാന്‍ പരിശീലനം നല്‍കും. മല്‍സ്യത്തൊഴിലാളികളില്‍ നിന്നു മികച്ച ചെറുപ്പക്കാരെ കണ്ടെത്തി തീരരക്ഷാ സേനയുടെ ഭാഗമാക്കി നിയമിക്കും.
കേന്ദ്രസേനയുടെ നേതൃത്വത്തില്‍ 74,060 പേരെയാണ് രക്ഷപ്പെടുത്തിയത്. പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളിലേക്ക് ചര്‍ച്ച നടന്നില്ല എന്നത് പോരായ്മയാണ്. സാമ്പത്തികം എങ്ങനെ സ്വരൂപിക്കാം എന്ന കാര്യത്തില്‍ ഒരു നിര്‍ദേശവും ഉയര്‍ന്നുവന്നില്ലെന്നും മുഖ്യമന്ത്രി മറുപടിപ്രസംഗത്തില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss