|    Jul 25 Tue, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാലാവസ്ഥാ കരാറിന് ഇയു കാബിനറ്റ് അംഗീകാരം

Published : 1st October 2016 | Posted By: SMR

ബ്രസ്സല്‍സ്: പാരിസ് കാലാവസ്ഥാ കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ പരിസ്ഥിതി മന്ത്രിമാര്‍ ധാരണയിലെത്തി. യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാജ്യങ്ങളാണ് കരാറിന് അനുമതി നല്‍കിയിരിക്കുന്നത്. അടുത്തയാഴ്ച് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം പരിഗണിക്കും. ഒക്ടോബര്‍ ഏഴിനകം അന്തിമതീരുമാനമുണ്ടാവും. വിജയം എന്നായിരുന്നു തീരുമാനത്തെ ഫ്രഞ്ച് പരിസ്ഥിതി മന്ത്രി സെഗോലിന്‍ റോയല്‍ വിശേഷിപ്പിച്ചത്. ആഗോള താപനം കുറയ്ക്കുന്നതിനായുള്ള പദ്ധതിയില്‍ 61 രാജ്യങ്ങള്‍ പങ്കാളികളായിട്ടുണ്ട്. കാലാവസ്ഥാ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാന്‍ ഇന്ത്യ രണ്ടുദിവസം മുമ്പ് തീരുമാനിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക