|    Jul 26 Wed, 2017 10:03 pm
FLASH NEWS

കാലാവധി കഴിഞ്ഞ മരുന്നുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

Published : 6th October 2016 | Posted By: Abbasali tf

താമരശ്ശേരി: കാലാവധി കഴിഞ്ഞ മരുന്നുകളും ചികില്‍സാ ഉപകരണങ്ങളും കോടഞ്ചേരിയിലെ റബര്‍ തോട്ടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. കോടഞ്ചേരി ശാന്തിനഗര്‍ കേളോത്ത് ഭാഗത്തെ റബര്‍ തോട്ടത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ചികില്‍സാ ഉപകരണങ്ങള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ബൈക്കിലെത്തി ചാക്കില്‍ കെട്ടി കൊണ്ടുപോവുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകളും മറ്റും കണ്ടെത്തിയത്കോടഞ്ചേരി ശാന്തിനഗര്‍ കേളോത്ത് ഭാഗത്ത് ഓമശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് കാലാവധി കഴിഞ്ഞ ചികില്‍സാ ഉപകരണങ്ങള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ റബര്‍ തോട്ടത്തിലേക്ക് പോവുകയും അല്‍പ സമയത്തിനകം ചാക്കുകെട്ടുമായി തിരിച്ചിറങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. വിവിധ തരം സിറിഞ്ചുകള്‍, ട്രിപ്‌സിന് ഉപയോഗിക്കുന്ന പൈപ്പുകള്‍, ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന വിവിധ കെമിക്കലുകള്‍, ബാന്റെയ്ഡുകള്‍, സാംപിളുകള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വിവിധയിനം ബോട്ടിലുകള്‍ തുടങ്ങിയവയാണ് റബര്‍ തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. 2010, 11, 13 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞവയാണ് ഇവയെല്ലാം. നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരച്ച് പെട്ടികളിലാക്കി സൂക്ഷിച്ച ഇവക്കുമുകളിലും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു. ഇത് ഒരു മാസത്തിലേറെയായി ഇവിടെ കാണുന്നുണ്ടെന്നും തോട്ടത്തിലേക്കുള്ള വളമാണെന്ന് കരുതി കൂടുതല്‍ അന്വേഷിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രി സമയങ്ങളില്‍ ബൈക്കിലെത്തുന്ന സംഘം ഇവ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെത്തിക്കുകയാണെന്നാണ് സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലിസും ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടിയപ്പോള്‍ കാലാവധി കഴിഞ്ഞവ സ്ഥാപന ഉടമയുടെ അധീനതയിലുള്ള സ്ഥലത്തെത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടഞ്ചേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക