|    Jul 21 Fri, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാലാവധി കഴിഞ്ഞാലും കര്‍ഷകനെ ഒഴിപ്പിക്കാനാവില്ല

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭൂവുടമ പാട്ടം അംഗീകരിക്കുകയോ അതു സ്വീകരിക്കുകയോ ചെയ്യുന്നുവെങ്കില്‍ കൃഷിക്കാരനെ പാട്ടക്കാലാവധി കഴിഞ്ഞാലും ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രിംകോടതി. പഞ്ചാബ് വസ്തു കൈമാറ്റനിയമം വ്യാഖ്യാനിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ കര്‍ഷകനെ ഒഴിപ്പിക്കാനായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. 1953ലെ പഞ്ചാബ് വസ്തു കൈമാറ്റ നിയമത്തിലെ വകുപ്പുകള്‍ ഒഴിപ്പിക്കുന്നതില്‍ നിന്ന് കര്‍ഷകനെ സംരക്ഷിക്കുന്നുണ്ടെന്ന് സുപ്രിംകോടതി വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക