|    Jun 19 Tue, 2018 4:42 am

കാലാവധിയുടെ 70 ദിവസം മുമ്പ് പാലം കമ്മീഷന്‍ ചെയ്യും

Published : 25th January 2017 | Posted By: fsq

 

പൊന്നാനി: പുതുപൊന്നാനി കുറ്റിപ്പുറം ദേശീയ പാതയില്‍ പള്ളപ്രത്തെ പാലത്തിന്റെ നിര്‍മാണ പുരോഗതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരില്‍ ക ണ്ട് വിലയിരുത്തി. നിശ്ചിത കാലാവധിക്ക് 70 ദിവസം മുമ്പ് തന്നെ പാലം കമ്മീഷന്‍ ചെയ്യുമെന്ന് നിര്‍മാണക്കമ്പനി സ്പീക്കര്‍ക്ക് ഉറപ്പു നല്‍കി. മാര്‍ച്ചിലാണ് പാലം തുറന്ന് കൊടുക്കുക. കുറ്റിപ്പുറം മുതല്‍ ഉറൂബ് നഗര്‍ വരെയുള്ള റീച്ചിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി പള്ളപ്രം കനോലി കനാലിനു കുറുകെ പാലം നിര്‍മിക്കുന്നതിനെ ചൊല്ലി സാങ്കേതികത്വങ്ങള്‍ പറഞ്ഞ് നീണ്ടുപോവുകയായിരുന്നു. അതാണിപ്പോള്‍ പൂര്‍ത്തിയാവുന്നത്. 2017 ആഗസ്ത് വരെയാണ് നിര്‍മാണകരാര്‍ നല്‍കിയ സമയം. എന്നാല്‍ മാര്‍ച്ചില്‍ തന്നെ പാലം തുറന്ന് കൊടുക്കാനാവും. സാധാരണ സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിശ്ചിത കാലാവധിയും കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാവാറില്ല. ഇവിടെ കാലാവധിക്ക് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാവുകയാണ്. കാലാവധിക്ക് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയായാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് പാരിതോഷികം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss