|    May 28 Sun, 2017 6:15 pm
FLASH NEWS

കാലാവധിക്കു ശേഷവും തടവില്‍ കഴിഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ശിക്ഷാകാലാവധിയിലധികം കാലം ജയിലില്‍ കഴിയേണ്ടിവരുന്ന തടവുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തിഹാര്‍ ജയിലധികൃതര്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നഷ്ടപരിഹാരത്തിന്റെ നടപടിക്രമങ്ങള്‍ അറിയാനുള്ള അവകാശം വിവരാവകാശ നിയമപ്രകാരമുണ്ടെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ഇത്തരം തടവുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കോടതികള്‍ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു വ്യക്തമാക്കി.
14 വര്‍ഷം അധികതടവ് അനുഭവിച്ച പാവപ്പെട്ട തടവുകാരനായ രാഹുല്‍ ഷായ്ക്ക് 30,000 രൂപ നഷ്ടപരിഹാരം ലഭിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ് ഒറ്റദിവസം തടവില്‍ കഴിഞ്ഞ എംഎല്‍എക്ക് 50,000 രൂപ നല്‍കി. 113 ദിവസം ജയിലില്‍ കിടന്നതിന് ഒരു പാവപ്പെട്ട തടവുകാരന് അടുത്തകാലത്ത് വെറും 50,000 രൂപയാണ് നഷ്ടപരിഹാരം നല്‍കിയതെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
കോടതി വിധിച്ചതിനേക്കാള്‍ നാലുദിവസം അധികം തിഹാര്‍ ജയിലില്‍ തടവില്‍ കഴിയേണ്ടിവന്ന ഒ പി ഗാന്ധി എന്നയാള്‍ സമര്‍പ്പിച്ച പരാതിയില്‍ അദ്ദേഹത്തിന് ഓരോ അധിക തടവുദിവസത്തിനും 2500 രൂപ വീതവും 1000 രൂപ വേറെയും നല്‍കണമെന്നും കമ്മീഷന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day