|    Feb 18 Sun, 2018 8:34 am

കാലവര്‍ഷത്തെ വരവേല്‍ക്കാന്‍ മുന്നൊരുക്കങ്ങളുമായി ജില്ല

Published : 26th May 2017 | Posted By: fsq

 

കാസര്‍കോട്: കാലവര്‍ഷത്തെ വരവേല്‍ക്കാനും മഴക്കെടുതികള്‍ നേരിടുന്നതിനും ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതലഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ടി പി പ്രേമരാജന്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടല്‍ക്ഷോഭം നേരിടുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കും. മുങ്ങല്‍ വിദഗ്ധരെ സജ്ജരാക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന മരങ്ങളും മറ്റും നീക്കം ചെയ്യേണ്ടതാണ്. വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മഴക്കാല പൂര്‍വപ്രവര്‍ത്തനങ്ങള്‍ വൈദ്യുതി ബോര്‍ഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വീണുകിടക്കുന്ന വൈദ്യുതി ലൈനുകളില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. കാലവര്‍ഷത്തിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ അഗ്നിശമനസുരക്ഷാ സേന സജ്ജമാകണം. ദുരന്തനിവാരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാ വകുപ്പുകളും നടത്തണം. തഹസില്‍ദാര്‍മാരും വില്ലേജ് ഓഫിസര്‍മാരും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. കാലവര്‍ഷത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പോലിസ്, റവന്യൂ, അഗ്നിശമന സേന, പഞ്ചായത്ത്, ഫിഷറീസ്, ആരോഗ്യം, ജലവിഭവം, വനം വകുപ്പ്, വൈദ്യുതി, ജല അതോറിറ്റി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss