|    Nov 17 Sat, 2018 6:01 am
FLASH NEWS

കാലവര്‍ഷക്കെടുതി: സര്‍വകക്ഷി യോഗം ചേര്‍ന്നു

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. താമരശേരി ചുരത്തില്‍ രണ്ടാം വളവില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ഇത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. കുറ്റിയാടി ചുരം ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും തകര്‍ന്ന കക്കയം ഡാം സൈറ്റിലേക്കുളള റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. താമരശ്ശേരി, കുറ്റിയാടി ചുരങ്ങളിലുള്ള അനധികൃത കെട്ടിടങ്ങളെ പറ്റി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനും യോഗം നിര്‍ദേശിച്ചു. എന്‍ഡിആര്‍എഫിന്റെ കേന്ദ്രം കോഴിക്കോട് വേണം. തുടര്‍ച്ചയായി ഉരുള്‍ പൊട്ടല്‍ ഉണ്ടാകുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കണ്ണപ്പന്‍ കുണ്ട് പാലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നടപടിയെടുക്കും. ബ്ലോക്ക് തലത്തില്‍ യോഗം ചേരുന്നതിന് നിര്‍ദേശം നല്‍കുമെന്നും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്നും മന്ത്രിമാര്‍ പറഞ്ഞു.
വീട് നഷ്ടപ്പെടുന്നവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കി വീട് നിര്‍മാണത്തിന് നടപടി ഉണ്ടാകണമെന്ന് യോഗത്തില്‍ എം കെ രാഘവന്‍ എംപി പറഞ്ഞു. വില്ലേജ് ഓഫീസുകള്‍ മുഖേന സമയബന്ധിതമായി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് കൃഷിനാശത്തിനും തുക വിതരണം ചെയ്യണമെന്നും എംപി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, പി ടി എ റഹീം, കെ ദാസന്‍, പാറക്കല്‍ അബ്ദുല്ല, സി കെ നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു വി ജോസ്, സബ് കലക്ടര്‍ വി വിഘ്—നേശ്വരി, എഡിഎം ടി ജനില്‍ കുമാര്‍, അസി.കലക്ടര്‍ കെ എസ് അഞ്ജു, അഡിഷണല്‍ ഡിഎംഒ ഡോ.ആശാ ദേവി, ആരോഗ്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.നവീന്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, ഫറോക്ക് നഗരസഭ ചെയര്‍പേഴ്—സണ്‍ കെ കമറു ലൈല, രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, മുക്കം നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി കൈരളി, രാഷ്ട്രീയകക്ഷി നേതാക്കളായ ഉമ്മര്‍ പാണ്ടികശാല, കെ ലോഹ്യ, എന്‍ വി ബാബുരാജ്, പി ആര്‍ സുനില്‍ സിംഗ്, ഇ സി സതീശന്‍, പി കെ നാസര്‍, ടി വി ബാലന്‍, കെ സനില്‍,സി അമര്‍നാഥ്, ഒ പി വേലായുധന്‍, സി സത്യചന്ദ്രന്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss