|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍ പണം ചെലവഴിച്ചു വള്ളംകളികള്‍ നടത്തേണ്ടതുണ്ടോയെന്ന് ഹൈക്കോടതി

Published : 14th August 2018 | Posted By: kasim kzm

കൊച്ചി: കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍ പണം ചെലവഴിച്ച് വള്ളംകളികള്‍ നടത്തേണ്ടതുണ്ടോയെന്നു ഹൈക്കോടതി. മാന്നാര്‍, നീരേറ്റുപുറം വള്ളംകളികള്‍ക്ക് പോലിസ് സംരക്ഷണം തേടി സംഘാടകര്‍ ന ല്‍കിയ ഹരജികളിലാണു ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ദുരന്തം നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഈ ഘട്ടത്തി ല്‍ മഴക്കെടുതി മുന്‍ നിര്‍ത്തി ഇത്തരം മല്‍സരങ്ങള്‍ ഒഴിവാക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. നീരേറ്റുപുറം വള്ളംകളിക്ക് മുന്‍ വര്‍ഷങ്ങളില്‍ പോലിസ് സംരക്ഷണം അനുവദിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ വാദിച്ചു. എന്നാല്‍ നിലവിലെ സ്ഥിതി വ്യത്യസ്തമാണെന്നു ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഇരുകൂട്ടര്‍ക്കും പോലിസ് സംരക്ഷണം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി നീരേറ്റുപുറം വള്ളംകളിയുടെ സംഘാടക സമിതിക്ക് ഹരജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മാന്നാറിലെ വള്ളംകളിക്ക് പോലിസ് സംരക്ഷണം തേടിയുള്ള ഹരജി തീര്‍പ്പാക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss