|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല

Published : 11th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. ഉച്ചയ്ക്കു 12ഓടെ എറണാകുളത്തെത്തുന്ന മന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തും. അനുകൂല കാലാവസ്ഥയാണെങ്കില്‍ മന്ത്രി ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നാണു കണ്ണന്താനം പറഞ്ഞത്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ആവശ്യമായ അടിയന്തര സഹായം നല്‍കുമെന്നു രാജ്‌നാഥ് സിങ് ഇന്നലെ ഉറപ്പുനല്‍കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെയുള്ള സര്‍വകക്ഷി സംഘം ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ട് രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നു രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
കേരളത്തിലെ അതിരൂക്ഷമായ മഴക്കെടുതി ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എംപിമാര്‍ ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss