|    Sep 26 Wed, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാലവര്‍ഷക്കെടുതി: കേരളത്തിനു സഹായവുമായി നടികര്‍ സംഘം

Published : 13th August 2018 | Posted By: kasim kzm

ചെന്നൈ: കാലവര്‍ഷക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു സഹായവുമായി തെന്നിന്ത്യന്‍ സിനിമാ അഭിനേതാക്കളുടെ കൂട്ടായ്മ നടികര്‍ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം രൂപ നല്‍കാനാണു തീരുമാനമായത്. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തകസമിതി യോഗത്തിലാണു സഹായമെത്തിക്കാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് എം നാസര്‍, ഖജാഞ്ചി കാര്‍ത്തി, കമ്മിറ്റിയംഗങ്ങളായ നടന്‍ പശുപതി, ശ്രീമന്‍, അജയ് രത്‌നം, മനോബാല, നളിനി, സംഗീത, സോണിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെന്നിന്ത്യന്‍ സിനിമാനടന്‍മാരും സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് ഇരുവരും സംഭാവന നല്‍കിയത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss