|    Aug 17 Fri, 2018 5:20 pm
FLASH NEWS

കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം 10ന് ജില്ലയില്‍

Published : 8th August 2018 | Posted By: kasim kzm

തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ 10 ന് കേന്ദ്രസംഘം ജില്ലയില്‍ എത്തും. കേന്ദ്രസംഘത്തിലെ രണ്ടാമത്തെ ടീമാണ് ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. രാവിലെ 9 മണിമുതല്‍ 9.30 വരെ സംഘം ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി രാമനിലയത്തില്‍ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രാവിലെ 10 ന് ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
സംഘം എറണാകുളത്തേയ്ക്ക് തിരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അസിസ്റ്റന്‍്‌റ് ഡയറക്ടര്‍ ചഹത്ത് സിങ്, ഊര്‍ജവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നാര്‍സിറാം മീണ, ഗതാഗതമന്ത്രാലയം റീജ്യനല്‍ ഒഫിസര്‍ വി വി ശാസ്ത്രി എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടാവുക. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്്ഷന്‍ ഓഫിസര്‍ ഡി ജി എം തങ്കച്ചന്‍ കോ-ഓര്‍ഡിനേറ്റിങ് ഓഫിസറായി സംഘത്തെ അനുഗമിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss