|    Aug 16 Thu, 2018 5:25 pm

കാലവര്‍ഷക്കെടുതി: കേന്ദ്ര സംഘം 9ന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Published : 7th August 2018 | Posted By: kasim kzm

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടം നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും. കേന്ദ്രസംഘങ്ങളായ ചഹത് സിംഗ്, നര്‍സിരാം മീണ, വി വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുളളത്.
ഈ മാസം 9ന് രാവിലെ പത്തു മണിക്ക് ജില്ലാ കലക്ടര്‍ യു വി ജോസുമായി ചര്‍ച്ച നടത്തിയ ശേഷം സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കട്ടിപ്പാറയിലെ കരിഞ്ചോലമല, വയനാട് ചുരം റോഡ്, കോടഞ്ചേരി, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശിക്കും.
വ്യാപകമായി കൃഷിനാശം ഉണ്ടായ മാവൂരിലും കടലാക്രമണം നേരിട്ട ഭട്ട്റോഡ് പ്രദേശത്തും സംഘം സന്ദര്‍ശനം നടത്തും.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശത്തിന്റെ മുന്നോടിയായി ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഡപ്യൂട്ടി കലക്ടര്‍ ( ഡിസാസ്റ്റര്‍ മാനേജ്മെന്റ്), എന്‍ റംല സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss