|    Jul 19 Thu, 2018 12:13 am
FLASH NEWS

കാലവര്‍ഷം : ജില്ലയില്‍ 3.7 കോടിയുടെ നാശമെന്ന് കൃഷി വകുപ്പ്‌

Published : 21st September 2017 | Posted By: fsq

 

തൊടുപുഴ: കനത്ത മഴയും കാറ്റും ഉരുള്‍പ്പൊട്ടലും ജില്ലയില്‍ വിതച്ചത് 3.7 കോടി രൂപയുടെ നാശമെന്ന് കൃഷി വകുപ്പ്. പീരുമേട്, തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. വാഴ, റബര്‍, കാപ്പി, കൊക്കോ, കുരുമുളക്, ജാതി, ഏലം തുടങ്ങിയ കൃഷികളാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. വട്ടവട, കാന്തലൂര്‍ മേഖലയില്‍ 50 ഏക്കര്‍ സഥലത്തെ ശീതകാല പച്ചക്കറി കൃഷിയും മഴയില്‍ നശിച്ചു. വാഴ കൃഷിയാണ് ഏറ്റവും കുടുതല്‍ നശിച്ചത്. 35000 കുലച്ച വാഴകളാണ് ജില്ലയില്‍ ഈ കാലവര്‍ഷത്തില്‍ നശിച്ചത്. 15000 കുലക്കാത്ത വാഴകളും നശിച്ചു. ടാപ്പ് ചെയ്യുന്ന 14000 റബ്ബര്‍ മരങ്ങളും ടാപ്പിംഗ് നടത്താത്ത 5000 റബ്ബര്‍ മരങ്ങളും നശിച്ചു. കരുമുളക് 11000, തെങ്ങ് 60, കൊക്കോ 4660, കാപ്പി 5000, ജാതി 400, കപ്പ രണ്ട് ഹെക്ടര്‍, എലം 56 ഹെക്ടര്‍, പച്ചക്കറി 50 ഹെക്ടര്‍ എന്നിങ്ങനെയാണ് ജില്ലയില്‍ നശിച്ച കൃഷിയുടെ കണക്ക് കൂടാതെ 10 ഹെക്ടര്‍ സ്ഥലത്തെ കൃഷിയിടം പൂര്‍ണമായും മലവെള്ളപ്പാച്ചില്ലില്‍ ഒലിച്ചുപോയി. പീരുമേട്, കൊക്കയാര്‍, എലപ്പാറ, പെരുവന്താനം, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, വാത്തികുടി, വെള്ളത്തൂവല്‍, കുടയത്തൂര്‍ കരിമണ്ണൂര്‍ കോടിക്കുളം, കരിങ്കുന്നം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശം.  ഇതുവരെ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി കൃഷി വകുപ്പ് നല്‍കി. വാഴക്ക്  ഹെക്ടറിന് 13000 രൂപയും നെല്‍ കൃഷിക്ക് 13500 രുപയും റബ്ബറിനും ഏലത്തിനും 18000 രുപയും കാപ്പി, കൊക്കോ എന്നിവക്ക് ഒരോന്നിനും 100 രുപയും നഷ്ടപരിഹാരമായി നല്‍കും. 1 കോടി 30 ലക്ഷം രുപയുടെ നഷ്ടപരിഹാരമാണ് ഈ കണക്ക് അനുസരിച്ച് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്.  മുന്‍ സാമ്പത്തിക വര്‍ഷം രണ്ടര കോടി രുപ ജില്ലയില്‍ കൃഷി വകുപ്പ് നഷ്ടപരിഹാരമായ നല്‍കിയിരുന്നു. നഷ്ടപരിഹാരത്തിനുള്ള തുകയുടെ കണക്കുകള്‍ ജില്ലാ കൃഷി ഓഫിസില്‍ നിന്ന് അംഗീകാരത്തിനായി ക്യഷി വകുപ്പ് ഡയറക്ടറിലേക്ക് അയച്ച കഴിഞ്ഞു. തുക അനുവദിച്ച് ലഭിച്ചാലുടന്‍ നഷ്ടപരിഹാരത്തുക അതാത് കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss