|    Aug 16 Thu, 2018 1:18 pm
Home   >  Todays Paper  >  page 7  >  

കാലവര്‍ഷം: കേരളത്തിന് സാമ്പത്തിക സഹായം

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയും കടലാക്രമണവും മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്തകുമാര്‍. കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചു ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.
കടലാക്രമണത്തെ തുടര്‍ന്നുണ്ടാവുന്ന നാശനഷ്ടങ്ങളെ പ്രകൃതിക്ഷോഭത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ സി വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആലപ്പുഴ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ തീരപ്രദേശങ്ങളില്‍ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എംപി നോട്ടീസ് നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss