|    Nov 17 Sat, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാലവര്‍ഷം: കേരളത്തിന് അടിയന്തര സഹായം നല്‍കണം- രാഹുല്‍

Published : 12th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി മൂലം വന്‍ നാശമുണ്ടായ കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും കേരളത്തില്‍ കനത്ത നാശനഷ്ടമാണ് വരുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ നടപടികളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഈ വിഷയം രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ വിഷയത്തില്‍ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss