|    Mar 23 Thu, 2017 10:04 am
FLASH NEWS

കാലവര്‍ഷം കനിഞ്ഞില്ല; വരള്‍ച്ചയുടെ ഭീതിയില്‍ ജില്ല

Published : 19th October 2016 | Posted By: Abbasali tf

കൊല്ലം:കാലവര്‍ഷത്തിന്റെ ദൗര്‍ലഭ്യം ഇത്തവണ ജില്ലയില്‍ വരള്‍ച്ച രൂക്ഷമാക്കും.മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട രീതിയില്‍ കാലവര്‍ഷം ലഭിച്ചെങ്കിലും ഈ മാസം ഇതുവരെ ലഭിക്കേണ്ട മഴയില്‍ വന്‍ കുറവാണുണ്ടായത്. ഒക്ടോബര്‍ ഒന്നുമുതല്‍ 12 വരെ 136.3 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, പെയ്തത് 4 മില്ലീമിറ്റര്‍ മാത്രമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ 97 മില്ലീമീറ്ററോളം കുറവ് സമീപ കാലത്തെങ്ങും സംഭവിച്ചിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നും 1332.3 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് 950.8 മാത്രമാണ് ലഭിച്ചത്.  ഈ മാസം ഇതുവരെ ലഭിക്കേണ്ട മഴയില്‍ വന്‍ കുറവാണുണ്ടായത്. ശാസ്താംകോട്ട തടാകത്തിലും തെന്മല ഡാമിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജില്ലയില്‍ വരള്‍ച്ച രൂക്ഷമായത്. തെന്മല ഡാമില്‍ 98.43 മീറ്റര്‍ വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 102.70 മീറ്ററായിരുന്നു. ഡാം അറ്റകുറ്റപ്പണിക്കായി ക്രമാതീതമായി ജലം ഒഴുക്കിക്കളഞ്ഞതും ജലനിരപ്പ് താഴാന്‍ കാരണമായി. നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ദിവസം 2 സെന്റീമീറ്റര്‍ ക്രമത്തിലാണ് താഴുന്നത്. മഴ ക്രമാതീതമായി കുറഞ്ഞതിനാല്‍ നവംബറില്‍ ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ഇടയ്ക്ക് മഴ പെയ്തില്ലെങ്കില്‍ നവംബര്‍ ആദ്യവാരം തന്നെ തടാകത്തില്‍ നിന്നുള്ള പമ്പിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. തടാകത്തില്‍ നിലവിലെ ജലനിരപ്പ് 59 സെന്റീമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 18 സെന്റീമീറ്ററായിരുന്നു. കഴിഞ്ഞ വര്‍ഷം 150 സെന്റീമീറ്റര്‍ വരെ താഴ്ചയില്‍ തടാകത്തിന്റെ പല ഭാഗങ്ങളിലായി കുഴികള്‍ നിര്‍മിച്ച് ജലം പമ്പ് ചെയ്തു. കാലവര്‍ഷത്തിലും 17 വരെ മാത്രമാണ് എത്തിയത്. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് 2013നു ശേഷം സമുദ്രനിരപ്പിന് മുകളിലേക്ക് ഉയര്‍ന്നിട്ടില്ല. ശാസ്താംകോട്ട തടാകത്തില്‍ നിന്നും പ്രതിദിനം 30 എംഎല്‍ഡി ജലമാണ് കൊല്ലം, നീണ്ടകര, പന്മന പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്. കെഐപി കനാലില്‍ നിന്നും ജലം ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നതിനുള്ള നടപടികള്‍ ജലവിഭവ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 24 എംഎല്‍ഡി ജലമാണ് ലക്ഷ്യമിടുന്നത്. കെഐപി കനാലില്‍ നിന്നും ജലം ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നതിനുള്ള നടപടികള്‍ ജലവിഭവ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 24 എംഎല്‍ഡി ജലമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കെഐപി കനാലില്‍ നിന്നുള്ള ജലം ഉപയോഗിച്ചു തുടങ്ങിയത്.  ശാസ്താംകോട്ട തടാകത്തില്‍ നിന്നും പ്രതിദിനം 30 എംഎല്‍ഡി ജലമാണ് കൊല്ലം, നീണ്ടകര, പന്മന പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്. മഴ ചതിച്ചതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലവിതാനത്തില്‍ ക്രമാതീതമായി കുറയുന്നതായാണ് ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്ടെത്തല്‍. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നത്. കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, തെന്മല, ഉറുകുന്ന് മേഖലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മീറ്ററോളം താഴ്ന്നു. ആര്യങ്കാവ്, കഴുതുരുട്ടി മേഖലകളില്‍ മൂന്ന് മീറ്ററോളം താഴ്ന്നു. തീരദേശ മേഖലയിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര സെന്റീമീറ്റര്‍ താഴ്ന്നു.

(Visited 33 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക