|    Nov 20 Tue, 2018 3:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാലഫോര്‍ണിയ: ബാറില്‍ വെടിവയ്പ്; 13 മരണം

Published : 9th November 2018 | Posted By: kasim kzm

സാക്രമെന്റോ: കാലഫോര്‍ണിയയില്‍ ബാറിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലഫോര്‍ണിയയിലെ തൗസന്റ് ഓക്‌സിലാണു സംഭവം. പ്രാദേശിക സമയം രാത്രി 11.20നാണ് വെടിവയ്പ് നടന്നത്. ലോസ് ആഞ്ചലസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ബാര്‍ സ്ഥിതിചെയ്യുന്നത്.
ആക്രമണത്തില്‍ 10 പേര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ട് ഉണ്ട്. അക്രമിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിനുള്ള കാരണവും വ്യക്തമല്ലെന്നു പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ പോലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥനു നിരവധി തവണ വെടിയേറ്റതായി തെളിഞ്ഞു.
അക്രമിയുടെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെടിവയ്പ് ശബ്ദം കേട്ടയുടനെ ബാറിലുണ്ടായിരുന്നവര്‍ ജനലുകള്‍ തകര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിലര്‍ ശുചിമുറികളിലും അഭയംപ്രാപിച്ചു. അക്രമിയുടെ കൈയില്‍ ഒരു ആയുധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതു സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ആണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ബാറില്‍ കോളജ് സംഗീതനിശ നടക്കുകയായിരുന്നു. 200ലധികം പേരാണു പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss