|    Jan 23 Mon, 2017 10:17 am
FLASH NEWS

കാലഫോര്‍ണിയയിലെ’ടണല്‍ മരം’ നിലംപതിച്ചു

Published : 11th January 2017 | Posted By: fsq

 

tunnel-tree

കാലഫോര്‍ണിയ: അമേരിക്കയിലെ പ്രശസ്തമായ ‘ടണല്‍ മരം’ കൊടുങ്കാറ്റില്‍ നിലംപതിച്ചു. ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഈ സെക്കോയ മരത്തിന് അടിയിലൂടെ 137 വര്‍ഷം മുമ്പ് ഒരു കാറിനു കടന്നു പോവാന്‍ പറ്റുന്ന വിധത്തില്‍ “ടണല്‍’ നിര്‍മിച്ചിരുന്നു.വിനോദ സഞ്ചാരകളെ ഏറെ ആകര്‍ഷിച്ചിരുന്ന കാബിന്‍ ട്രീയുടെ പതനം കാലവരാസ് ബിഗ് ട്രീസ് അസോസിയേഷനാണ് ഫേസ്ബുക്കിലൂടെ ആദ്യം ലോകത്തെ അറിയിച്ചത്. ടണല്‍’ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ കുറച്ചു കാലം കൂടി അത് നിലനില്‍ക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. സിയറ നെവേദ മലനിരകളില്‍ മാത്രം വളരുന്ന സെക്കോയ മരം ഭൂമിയിലെ ഏറ്റവും ഉയരമുള്ള വൃക്ഷമാണെന്നു കരുതപ്പെടുന്നു. 76 മീറ്ററായിരുന്നു(250 അടി) ഇതിന്റെ ഉയരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 167 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക