|    Oct 23 Mon, 2017 12:38 am

കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കണം : നാട്ടുകാര്‍ രംഗത്ത്‌

Published : 2nd August 2017 | Posted By: fsq

 

കൊടകര: മലയോര പഞ്ചായത്തായ മറ്റത്തൂരില്‍ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥയ്ക്കും അവഗണനക്കുമെതിരെ നാട്ടുകാര്‍ സമരരംഗത്തിറങ്ങി. ജല വിതരണ പൈപ്പുകള്‍ അടിക്കടി പൊട്ടുന്നതുമൂലം കുടിവെള്ളവിതരണം അവതാളത്തിലകുന്നത് പതിവായപ്പോഴാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടിക്കിറങ്ങിയത്. സമരത്തിന്റെ ആദ്യപടിയായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ജോസഫ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.കെ.പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ക്ലാര ജോണി, ഷീബ വര്‍ഗീസ്, കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന്‍ സംസാരിച്ചു. മുന്‍ പഞ്ചായത്തംഗം കെ.ആര്‍.ഔസേപ്പ്, ബീന നെല്ലിശേരി, അലക്‌സ് പുതുശേരി ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക